സംസ്ഥാനത്ത് ക്രിസ്മസിനും പുതുവർഷത്തിനും മുൻപ് ബാറുകൾ തുറക്കാന്‍ സാധ്യത

കേരളത്തില്‍ ബാറുകൾ ഈ മാസം അവസാനത്തോടെ തുറക്കാൻ സാധ്യത. ഈ വിഷയം ഡിസംബര്‍ 23ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിലപാട് കൂടി പരിശോധിക്കും.

ക്രിസ്മസിനും പുതുവർഷത്തിനും മുൻപ് ബാറുകൾ തുറക്കുന്ന രീതിയിലാണ് നിലവിലെ ചർച്ചകൾ പുരോഗമിക്കുന്നത്. ബാറുകൾ തുറന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം നടത്തുക. കൗണ്ടറുകളിലൂടെയുള്ള വിൽപ്പന മാത്രമാണ് ഇപ്പോഴുള്ളത്.

തുറക്കുന്ന സമയം ഒരു മേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. എക്സൈസും പോലീസും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകായും ചെയ്യും.

Post a Comment

Previous Post Next Post