ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിലുറച്ച് കര്‍ഷകരുടെ പ്രതിഷേധം രാജ്യവ്യാപകമാക്കുന്നു. ചൊവ്വാഴ്ച ഭാരത ബന്ദിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ വിഫലമാകുന്നതോടെയാണ് ചൊവ്വാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യ തലസ്ഥാനത്തേയ്ക്കുള്ള എല്ലാ റോഡുകളും തടയും, രാജ്യത്തൊട്ടാകെയുള്ള എല്ലാ ഹൈവേ ടോള്‍ ഗേറ്റുകളും തങ്ങള്‍ കൈവശപ്പെടുത്തുമെന്നും ഡിസംബര്‍ എട്ടിന് രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ടോള്‍ ശേഖരിക്കാന്‍ സര്‍ക്കാരിനെ അുവദിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കുമെന്നും കര്‍ഷക സംഘടന നേതാവ് ഹരീന്ദര്‍ സിങ് ലഖോവല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
إرسال تعليق