ദാവൂദ് ഇബ്രാഹിമിന്റെ സഹായിയും മലയാളിയുമായ അദ്ലു കുട്ടി അറസ്റ്റിൽ

അഹമ്മദാബാദ് : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അറസ്റ്റിൽ. മലയാളിയായ അബ്ദുൾ മജീദ് കുട്ടിയാണ് അറസ്റ്റിലായത്. ഝാർഖണ്ഡിലെ ജംഷഡ്പൂരിൽ നിന്നും ഗുജറാത്ത് ഭീകര വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഭീകരാക്രമണങ്ങൾക്കായി രാജ്യത്തേക്ക് സ്‌ഫോടക വസ്തുക്കൾ എത്തിച്ച കേസിലാണ് ഇയാൾ അന്വേഷണം നേരിടുന്നത്. 1997ലെ റിപ്പബ്ലിക് ദിനത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടത്തുന്നതിനായാണ് ഇയാളുടെ നേതൃത്വത്തിൽ സ്‌ഫോടക വസ്തുക്കൾ എത്തിക്കാൻ ശ്രമിച്ചത്.  എന്നാൽ ഇത് പരാജയപ്പെട്ടതോടെ ഇയാൾ ഒളിവിൽ പോയി. 24 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ ഭീകര വിരുദ്ധ സേനയുടെ വലയിലായിരിക്കുന്നത്.

Post a Comment

Previous Post Next Post