ലഖ്‌നൗ: കിടക്കയില്‍ മൂത്രം ഒഴിച്ചതിന് മൂന്ന് വയസ്സുകാരനെ പിതാവ് അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലായിരുന്നു ദാരുണസംഭവം നടന്നത്. കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ ശരീരവുമായി കടന്നുകളയുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശാന്ത്രാജ് ആണ് പോലീസ് പിടിയില്‍ ആയത്.
കുട്ടിയുടെ അമ്മയുടെയും അമ്മവന്റെയും പരാതിയിയിരുന്നു പോലീസ് നടപടി. ഉറങ്ങുന്നതിനിടെ മകന്‍ കിടക്കയില്‍ മൂത്രമോഴിച്ചതിനെ തുടര്‍ന്ന് രോക്ഷകുലനായ ശാന്ത്രാജ് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടി മരിക്കുന്നതുവരെ ഉപദ്രവം തുടര്‍ന്നുകൊണ്ടേയിരുന്നു. അമ്മയും മറ്റ് കുട്ടികളും തടയാന്‍ ശ്രമിച്ചെങ്കിലും വീണ്ടും കൂട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
കുട്ടി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹവുമായി പ്രതി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടിയെ കൊന്ന ശേഷം ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ ഏക മകനായ രവീന്ദ്രയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
Post a Comment