മദ്യപിച്ചെത്തി ഏഴ് വയസുകാരിയെ അടിച്ച് അബോധാവസ്ഥയിലാക്കി; പിതാവ് അറസ്റ്റില്‍

രാജേഷ് കടയ്ക്കാവൂർ: മദ്യപിച്ചെത്തി ഏഴു വയസുകാരിയെ ചെരിപ്പുകൊണ്ട് കാലിലും കാരണത്തും അടിച്ചു പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ. ചിറയിൻകീഴ് മണ്ണാത്തിമൂല വടക്കേവീട്ടിൽ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന രാജേഷ് ഭാര്യയോടൊപ്പം താമസിച്ചിരുന്ന കുട്ടികളെ തിരുവോണ ദിവസം തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. ദിവസവും മദ്യപിച്ചെത്തുന്ന രാജേഷ് കുട്ടികളെ സ്ഥിരം ഉപദ്രവിക്കാറുണ്ടെന്ന് പരിക്കേറ്റ കുട്ടി പോലീസിനോട് പറഞ്ഞു. കവിളത്ത് അടി കിട്ടിയ കുട്ടി അബോധാവസ്ഥയിലായി. തുടർന്ന് അയവാസിയും ബന്ധുവുമായ സ്ത്രീ കുട്ടിയെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് ചൈൽഡ് ലൈനിലും കടയ്ക്കാവൂർ പോലീസിലും വിവരം അറിയിച്ചത്. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കടയ്ക്കാവൂരിൽ മറ്റൊരു വീട്ടിൽ താമസിച്ചിരുന്ന കുട്ടികളുടെ അമ്മയെ കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ കൂട്ടിക്കൊണ്ട് വരികയും കുട്ടികളെ അവരെ ഏൽപ്പിക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടയ്ക്കാവൂർ സി. ഐ ആർ ശിവകുമാറിന്റെ നിർദേശ പ്രകാരം എസ്.ഐ വിനോദ് വിക്രമാദിത്യൻ, വിജയകുമാർ. സി.പി.ഒ മാരായ ശ്രീകുമാർ ഡീൻ എന്നിവരടങ്ങിയ സാംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Post a Comment

أحدث أقدم