നെയ്യാറ്റിന്‍കര | നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ നടത്തിയ ആത്മഹത്യാശ്രമത്തില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളില്‍ അമ്പിളിയുടെ മൃതദേഹവും സംസ്‌കരിച്ചു.രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി ആവശയപ്പെട്ട് അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിനെ തുടര്‍ന്ന്നാട്ടുകാര്‍ നടത്തിയ പ്രതിഷേധവം അവസാനിപ്പിക്കുകയായിരുന്നു. വീടിന് നൂറ് മീറ്റര്‍ ദൂരെ വെച്ചാണ് ആംബുലന്‍സ് തടഞ്ഞത്. അതേസമയം നാട്ടുകാര്‍ ഉന്നയിച്ച ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും കലക്ടര്‍ പ്രതിഷേധിച്ച നാട്ടുകാരേയും രാജന്റെ മക്കളേയും അറിയിച്ചു.
രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം കയ്യേറിയതാണെന്ന് പരാതിപ്പെട്ട അയല്‍വാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാര്‍ വസന്തയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ക്രമസമാധാന നില കണക്കിലെടുത്ത് വസന്തയെ പോലീസ് കരുതല്‍ കസറ്റഡിയിലെടുത്തു.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കൈയേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്തയാണ് നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായ പൊള്ളലേറ്റ രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവമുണ്ടായത്.
Post a Comment