21 കാരന്‍ 17 കാരി പെങ്ങളെ കാമുകന്റെ അരികിലെത്തിച്ചു ; 15 കാരി കാമുകിയെ സഹോദരിയുടെ കാമുകന്‍ കൊണ്ടുവന്നു ; നാലുപേരും വേളാങ്കണ്ണിയില്‍ പിടിയിലായി ; തട്ടിക്കൊണ്ടുപോകലിന് കേസ്

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയയും മറ്റൊരു പെണ്‍കുട്ടിയെയും കാണാതായ സംഭവത്തില്‍ 21 കാരനായ യുവാവിനെയും സഹോദരിയുടെ കാമുകനെയും തട്ടിക്കൊണ്ടു പോകല്‍ കുറ്റത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പ്രാക്കുളം സ്വദേശിയായ യുവാവും കാക്കത്തോപ്പ് കളീക്കല്‍ കടപ്പുറം സ്വദേശിയായ യുവാവുമാണ് അറസറ്റിലായത്. യുവാവിന്റെ 17 കാരി സഹോദരിയും യുവാവിന്റെ 15 കാരിയായ കാമുകിയേയും ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയെന്നാണ് കേസ്.

സിനിമയെ വെല്ലുന്ന സംഭവത്തില്‍ അറസ്റ്റിലായത് കൊല്ലം കാക്കത്തോപ്പ് കളീക്കല്‍ കടപ്പുറം ഷിജിന്‍ ആന്റണി, പ്രാക്കുളം സ്വദേശി ബിനീഷ് എന്നിവരെ അഞ്ചാലും മൂട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രാക്കുളം സ്വദേശിയായ കാമുകന് സഹോദരിയെ എത്തിച്ച കൊടുക്കാന്‍ സഹോദരന്‍ കൂട്ടു നിന്നപ്പോള്‍ സഹോദരന്റെ കാമുകിയെ കൊണ്ടുവരാന്‍ സഹോദരിയുടെ കാമുകനും തയ്യാറാകുകയായിരുന്നു.

17 കാരിയായ പെണ്‍കുട്ടിയെയും 21 കാരനായ സഹോദരനെയും കാണാനില്ലെന്ന് അഞ്ചാലുംമൂട് പോലീസിന് കിട്ടിയ പരാതി മുതലാണ് സംഭവത്തിന്റെ തുടക്കം. ഇതേ ദിവസം തന്നെ 21 കാരനെയും ഒരു 15 കാരിയെയും കാണാനില്ലെന്ന പരാതി കണ്ണനെല്ലൂര്‍ പോലീസിനും കിട്ടി. 21 കാരനെയും 17 കാരി സഹോദരിയെയും കാണാതായ സംഭവത്തില്‍ അഞ്ചാലുംമൂട് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ എല്ലാവരും വേളാങ്കണ്ണിയില്‍ ഉണ്ടെന്നറിഞ്ഞു.

വേളാങ്കണ്ണി പള്ളിക്ക് സമീപമുള്ള ലോഡ്ജില്‍ നിന്നും എല്ലാവരേയും പോലീസ് കണ്ടെത്തുകയും ചെയ്തു. കാറിലായിരുന്നു ഇവര്‍ വേളാങ്കണ്ണിക്ക് പോയതെന്നും കാര്‍ ഓടിച്ചത് പ്രാക്കുളം സ്വദേശിയായ ബിനീഷാണെന്നും പോലീസ് കണ്ടെത്തി. അ്ഞ്ചാലുംമൂട് പോലീസിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് നാലു പേരെയും പിടികൂടിയത്. ഷിജിനെയും ബിനീഷിനെയും പിന്നീട് പോലീസ് കോടതിയില്‍ ഹാജരാക്കി. ഇരുവരേയും റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post