നാട്ടിലേക്ക് പുറപ്പെട്ട മലയാളി വിമാനത്താവളത്തിൽ എത്തുംമുന്പ് മരിച്ചു

റിയാദ് | അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട മലയാളി വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേ ഹൃദയാഘാതം വന്ന് മരിച്ചു.  പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഇലഞ്ഞിക്കുന്നേൽ വീട്ടിൽ പ്രദീപ് (41) ആണ്
നജ്‌റാനിൽ നിന്നും റിയാദ് വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേ സുലൈലിൽ  വെച്ച് മരിച്ചത്.

സാപ്റ്റ്‌കോ ബസ്സിലായിരുന്നു യാത്ര ചെയ്തിരുന്നത്. സുലൈൽ സ്റ്റേഷനിൽ  ബസ് നിർത്തിയ സമയം വെള്ളം കുടിക്കാനായി പുറത്തിറങ്ങുകയും വെള്ളം  കുടിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ സുലൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും   മരണം സംഭവിക്കുകയായിരുന്നു.

നജ്‌റാനിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്  പരേതനായ വിലാസൻ, അമ്മ: ഓമന, ഭാര്യ: രമ്യ, മക്കൾ: ആദിത്യ, അർജുൻ.

സുലൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്

Post a Comment

Previous Post Next Post