കണ്ണൂരില്‍ കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ | തോട്ടടയില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ് (15) എന്നിവരുടെ മൃതദേഹങ്ങളാണ്
തോട്ടട ബീച്ചിലെ അഴിമുഖത്ത് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടയിലായിരുന്നു അപകടം. ഒഴുകിപ്പോയ പന്ത് എടുക്കാന്‍ വേണ്ടി കടലില്‍ ഇറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.

 

Post a Comment

أحدث أقدم