ലോഡ്ജിലെ ബാൽക്കണിയിൽനിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട് : സ്വകാര്യ ലോഡ്ജിലെ ബാൽക്കണിയിൽനിന്ന് വീണ് യുവാവ് മരിച്ചു. ബാലുശ്ശേരി സ്വദേശി ജിജോ വർഗീസ്(46) ആണ് മരിച്ചത്. ഇയാൾക്കൊപ്പം വീണ മീഞ്ചന്ത സ്വദേശി സുരേഷി(40)നെ പരിക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിർവശത്തുള്ള ലോഡ്ജിന്റെ രണ്ടാമത്തെ നിലയിലെ ബാൽക്കണിയിൽനിന്നാണ് ഇവർ വീണത്. മദ്യപിച്ചതിനെ തുടർന്നുള്ള തർക്കത്തിനിടെയാണ് അപകടമെന്ന് കസബപോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.50-ഓടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ പനങ്ങാട് കണ്ണാടിപ്പൊയിൽ സ്വദേശി രഞ്ജിത്താണ് ലോഡ്ജിൽ റൂം വാടകയ്ക്കെടുത്തത്. റൂം വാടകയ്ക്കെടുത്തയാൾ വൈകിട്ടോടെ പോയി. ഇവരുടെ സുഹൃത്തായ സൂരജ് എന്നയാൾ രാത്രിയോടെ റൂമിലെത്തി. രണ്ടുപേർ താഴെവീണത് സൂരജാണ് ലോഡ്ജ് അധികൃതരെ അറിയിച്ചത്. ഉടൻതന്നെ ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് ഓഫീസർമാരെത്തി ഇവരെ മെഡിക്കൽകോളേജിലെത്തിക്കുകയായിരുന്നു.

Post a Comment

Previous Post Next Post