തിരുവനന്തപുരം > കോവിഡ് ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്ക്കാര് നല്കുന്ന സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം ബുധനാഴ്ച്ച ആരംഭിക്കും. കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്.
കോവിഡ് മഹാമാരി തീര്ത്ത പ്രതിസന്ധിയുടെ ഭാഗമായി സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്ന സ്ഥിതിവിശേഷമുണ്ടാകാന് പാടില്ല എന്ന നിലപാട് സര്ക്കാര് എടുത്തിരുന്നു. അതിന്റെ ഭാഗമായാണ് ഈ ക്രിസ്മസ് കിറ്റ് വിതരണവും.
482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി ചെലവിടുന്നത്. സെപ്തംബര്, ഒക്ടോബര്, നവംബര് മാസങ്ങളില് 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി ചെലവഴിച്ചത്. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില് നിന്നായിരുന്നു. എന്നാല് ഇത്തവണ ബജറ്റ് വിഹിതത്തില് നിന്നൊരു തുക കൂടി ഇതിനു വേണ്ടി അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
എല്ലാ കാര്ഡുടമകള്ക്കും റേഷന് കടകള് വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. 88.92 ലക്ഷം കാര്ഡുടമകള്ക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര് 5 ആക്കി നിശ്ചയിച്ചു. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയില് റേഷന് വിതരണവും ഈ മാസം 5 വരെ ദീര്ഘിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു.

إرسال تعليق