ഉംറ തീർഥാടകർക്ക് ഇനി മുതൽ 15 വാതിലുകളിലൂടെ ഹറമിൽ പ്രവേശിക്കാം

മക്ക | ഉംറ തീർഥാടനത്തിനായി മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്നവർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കി ഹറം മന്ത്രാലയം. മതാഫിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി കൂടുതൽ വാതിലുകളാണ് തുറന്ന് കൊടുത്തത്.

മസ്ജിദുൽ ഹറം പള്ളിയുടെ വിവിധ ഭാഗങ്ങളിലുള്ള പതിനഞ്ച് വാതിലുകളാണ് തുറന്ന് കൊടുത്തിരിക്കുന്നത്. ഓരോ വാതിലുകളിലും പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.

പ്രായമാവർക്കും വീൽ ചെയറിൽ ഉംറ കർമങ്ങൾക്കായി എത്തുന്നവർക്കും  ഹറമിൽ മികച്ച സൗകര്യങ്ങളാണ് നൽകി വരുന്നതെന്നും പ്രവേശന കവാടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് സൂപ്പർവൈസർമാരുടെയും നിരീക്ഷകരുടെയും എണ്ണം വർധിപ്പിക്കുമെന്നും പള്ളിയിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും തീർഥാടകരുടെയും ജമാഅത്ത് നിസ്കാരങ്ങളിൽ പങ്കെടുക്കുന്നവരുടെയും ആരോഗ്യ സുരക്ഷക്കാണ് പ്രാധാന്യമെന്നും  ഹറം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അഹമ്മദ് അൽഒതൈബി പറഞ്ഞു

Post a Comment

Previous Post Next Post