വെഞ്ഞാറമൂട്‌ ഇരട്ട കൊലപാതകം: വിചാരണ തുടങ്ങാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി> വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില് പ്രതികള്ക്കെതിരെ വിചാരണ തുടങ്ങാന് അടിയന്തിര നടപടികള്ക്ക് ഹൈക്കോടതി നിര്ദ്ദേശം. വിചാരണക്കായുള്ള നടപടികള് ത്വരിതപ്പെടുത്താന് ജസ്റ്റിസ് അശോക് മേനോന് മജിസ്ട്രേറ്റ് കോടതിക്കും സെഷന്സ് കോടതിക്കും നിര്ദ്ദേശം നല്കി.

റിമാന്ഡില് കഴിയുന്ന കേസിലെ രണ്ടാം പ്രതി സനലിന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നടപടി.

കേസിലെ മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ചാല് പ്രദേശത്തെ സമാധാനാന്തരീക്ഷം തകരാറിലാവുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര് സി.കെ.സുരേഷ് ബോധിപ്പിച്ചു. കേസിലെ തെളിവ് നശിപ്പിച്ച പ്രതികള്ക്ക് പോലും കോടതി നേരത്തെ ജാമ്യം നിഷേധിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര് അറിയിച്ചു.

Post a Comment

Previous Post Next Post