പോരാട്ടം ഫലം കണ്ടു; ഈസ്റ്റ് ബംഗാളിന് ആദ്യ പോയിന്റ്

മഡ്ഗാവ് | എസ് സി ഈസ്റ്റ് ബംഗാളും ജാംഷഡ്പൂര്‍ എഫ് സിയും മാറ്റുരച്ച ഐ എസ് എല്ലിലെ 23ാം മാച്ച് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പത്ത് പേരുമായി ഒരുപാട് നേരം പൊരുതിയ ഈസ്റ്റ് ബംഗാള്‍ ഈ സീസണില്‍ ആദ്യമായി പോയിന്റ് നേടുക മാത്രമല്ല തോല്‍വി ഒഴിവാക്കുകയും ചെയ്തു. ജാംഷഡ്പൂരിന്റെ മലയാളി താരം മുഹമ്മദ് ഇര്‍ശാദാണ് ഹീറോ ഓഫ് ദ മാച്ച്.

മത്സരത്തില്‍ രണ്ട് ചുവപ്പ് കാര്‍ഡുകളും നിരവധി തവണ മഞ്ഞക്കാര്‍ഡുകളും കണ്ടത് കല്ലുകടിയായി. പത്താം മിനുട്ടില്‍ തന്നെ ജാംഷഡ്പൂരിന്റെ അനികേത് ജാദവ് ആദ്യ മഞ്ഞക്കാര്‍ഡ് കണ്ടു. 21, 25 മിനുട്ടുകളില്‍ മഞ്ഞക്കാര്‍ഡ് കണ്ട ഈസ്റ്റ് ബംഗാളിന്റെ യൂജെനസണ്‍ ലിംഗ്‌ദോ പുറത്തുപോയതോടെ പത്ത് പേരിലേക്ക് ബംഗാള്‍ ചുരുങ്ങി.

പത്ത് പേരുമായി ഗോള്‍ തടയാന്‍ മികച്ച പോരാട്ടമാണ് ബംഗാള്‍ നടത്തിയത്. 90ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ ജാക്വിസ് മഗോമയെ പിന്നില്‍ നിന്ന് വീഴ്ത്തിയതിന് ജാംഷഡ്പൂരിന്റെ ലല്‍ദിന്‍ല്യാന റെന്ത്‌ലിക്ക് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും ലഭിക്കുകയും പുറത്തുപോകേണ്ടി വരികയും ചെയ്തു.

Post a Comment

Previous Post Next Post