വായില്‍ പല്ലില്ലാതെ, മെലിഞ്ഞുണങ്ങി, കാലുകള്‍ പുഴുവരിച്ചു ; 12 വയസ്സുള്ളപ്പോള്‍ മുതല്‍ അമ്മ മകനെ പൂട്ടിയിട്ടത് 28 വര്‍ഷം

സ്‌റ്റോക്ക്‌ഹോം: 28 വര്‍ഷം മകനെ പൂട്ടിയിട്ടതിന് അമ്മ അറസ്റ്റില്‍. മകന് 12 വയസ്സുള്ളപ്പോഴാണ് അമ്മ അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ടത്. ഒരു ബന്ധുവാണ് പൂട്ടിയിട്ട നിലയില്‍ ഇയാളെ കണ്ടെത്തിയത്.

അപ്പാര്‍ട്ട്‌മെന്റില്‍ ഇയാളെ വായില്‍ പല്ലുകളില്ലാതെയും മെലിഞ്ഞുണങ്ങിയ രീതിയിലുമാണ് കണ്ടത്. കാലുകള്‍ പുഴുവരിച്ചതിനാല്‍ നടക്കാന്‍ കഴിയില്ലായികുന്നു. ബന്ധു ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.

വര്‍ഷങ്ങളായി ശുചീകരിക്കാത്ത രീതിയിലാണ് അപ്പാര്‍ട്ട്‌മെന്റ് ഉണ്ടായിരുന്നത്. കൂടാതെ മൂത്രത്തിന്റെ മണവും ഉണ്ടയിരുന്നു തുടര്‍ന്ന് ഉണ്ടായ സംശയമാണ് അടച്ചിട്ട മുറിയിലേക്കെത്തിച്ചത്. ബന്ധു പോലിസിനോട് പറഞ്ഞു. 20 വര്‍ഷമായി എനിക്ക് സംശയം ഉണ്ടായിരുന്നു എന്നാല്‍ ഇന്നാണ് അവസരം ലഭിച്ചത് അവര്‍ പറഞ്ഞു.

ഇപ്പോള്‍ ഇയാള്‍ക്ക് 41 വയസ്സുണ്ട് അമ്മക്ക് 70 വയസ്സും. അദേഹത്തിന്റെ പരിക്കുകള്‍ ഗുരുതുമായവയല്ല. എങ്കിലും കൂടുതല്‍ പരിചരണം ലഭിക്കേണ്ടതുണ്ട്. എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എല്ലാ കാര്യങ്ങളും രഹസ്യമായി വക്കേണ്ടതുകൊണ്ട് അവര്‍ ആരെയും അടിപ്പിക്കില്ലായിരുന്നു എന്ന് ബന്ധു പറഞ്ഞു. അവര്‍ ഒരിക്കലും പുറത്തേക്ക് പോകില്ലായിരുന്നു കൂടാതെ വീടിന്റെ ജനലുകള്‍ പോലും തുറക്കില്ലായിരുന്നു. കുട്ടിയെ കുറിച്ച് കൂടുതലായി ആരോടും പറയില്ലായിരുന്നു എന്നും സമീപവാസികള്‍ പറഞ്ഞു.

Post a Comment

أحدث أقدم