പൂജാദേവി ഓടിക്കുന്ന ബസ് യാത്രക്കാരെ കയറ്റുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഒരു ബസ് ഡ്രൈവറാകാൻ ആകാൻ താൻ ഏറെ പാടുപെട്ടുവെന്നും പൂജാദേവി പറയുന്നു. സാമ്പത്തിക പ്രയാസമുള്ളതിനാൽ ശരിയായ വിദ്യാഭ്യാസം നേടാൻ കഴിയാത്തതിലും പൂജദേവിയ്ക്ക് നിരാശയുണ്ട് .
തൻ്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഏറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നു. തന്റെ അമ്മാവൻ രജീന്ദർ സിങ്ങ് ട്രക്ക് ഡ്രൈവറായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് ഡ്രൈവിംഗ് പഠിച്ചത്. ഹെവി വാഹന ലൈസൻസിനായി പിന്നീട് അപേക്ഷിക്കുകയായിരുന്നു, പൂജാദേവി പറഞ്ഞു.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉൾപ്പെടെ നിരവധി പ്രമുഖർ പൂജാദേവിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. കത്വ ജില്ലയിൽ നിന്നുള്ള ആദ്യത്തെ വനിതാ ബസ് ഡ്രൈവർ എന്ന് എല്ലാവരും പറഞ്ഞ് കേൾക്കുമ്പോൾ അഭിമാനമുണ്ടെന്നും പൂജാദേവി പറയുന്നു. ഡ്രൈവിംഗ് ഒരു തൊഴിലായി സ്വീകരിക്കാനുള്ള പൂജാദേവിയുടെ തീരുമാനത്തെ പ്രദേശത്തെ പുരുഷ ഡ്രൈവർമാരും ബഹുമാനിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
Post a Comment