രാജ്യത്ത് നടപ്പാക്കിയ കാർഷിക നിയമ ഭേദഗതി തള്ളാൻ ബുധനാഴ്ച്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ബുധനാഴ്ച്ച ഒരു മണിക്കൂർ നേരമായിരിക്കും പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. കക്ഷി നേതാക്കൾ മാത്രമായിരിക്കും സംസാരിക്കുക. നിയമ ഭേദഗതി പ്രമേയം വഴി തള്ളാനും ഭേദഗതി നിരാകരിക്കാനുമാണ് ആലോചന. തിങ്കളാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗം പ്രത്യേക സമ്മേളനം ചേരാൻ അനുമതി നൽകണമെന്ന് ഗവർണറോട് ശുപാർശ ചെയ്യും.
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ എതിർക്കാനാണ് സംസ്ഥാനത്തെ ഭരണ പ്രതിപക്ഷം ശ്രമിക്കുന്നത്. നിയമത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം നേരത്തെ തീരുമാനിച്ചിരുന്നു. നിയമം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു.
Post a Comment