നാല് ജില്ലകളിലെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും; പ്രതീക്ഷ കൈവിടാതെ ഇരുമുന്നണികളും

കോഴിക്കോട് | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളില്‍ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനമാകും. തിങ്കളാഴ്ചയാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. 16 ന് വോട്ടെണ്ണല്‍ നടക്കും.

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇത്തവണയും ഭരണം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. അതേ സമയം യു ഡി എഫ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ്. മലപ്പുറം പിടിക്കാന്‍ തൊണ്ണൂറ് ശതമാനത്തിലേറെ യുവ സ്ഥാനാര്‍ഥികളെയാണ് മുസ്ലിംലീഗ് രംഗത്തിറക്കിയിരിക്കുന്നത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുക്കേസ് അടക്കം ചര്‍ച്ചയാകുന്ന കാസര്‍കോടും പോരാട്ടം കനക്കും.

Post a Comment

Previous Post Next Post