കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് യുഡിഎഫിന് അനിവാര്യം, കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ട്- ലീഗ് league

കോഴിക്കോട്: 
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനൊരുങ്ങി മുസ്ലിം ലീഗ്. തങ്ങൾക്ക് കൂടുതൽ സീറ്റുകൾകൾക്ക് അർഹതയുണ്ടെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരേണ്ടത് മുന്നണിക്ക് അനിവാര്യമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് ലീഗിന് പ്രത്യേക ഗുണമുണ്ടാകണമെന്നതിന്റെ പേരിലല്ല. കുഞ്ഞാലിക്കുട്ടിയുടെ ആവശ്യമെന്ന രീതിയിൽ ചിത്രീകരിക്കുന്നതും ശരിയല്ല. ഇന്നത്തെസാഹചര്യത്തിൽ യുഡിഎഫിന് മികച്ച കോ-ഓഡിനേഷൻ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ വിലപേശൽ ശേഷി വർധിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടത് ചോദിച്ച് വാങ്ങുമെന്നുമുള്ള നിലപാടാണ് ലീഗ് മുന്നോട്ടുവെക്കുന്നത്. സീറ്റ് വിഭജനം വളരെ പെട്ടെന്നുതന്നെ പൂർത്തിയാക്കണമെന്ന ആവശ്യവും ലീഗ് യുഡിഎഫിൽ ഉന്നയിക്കും. 
UDF deserves more seats - Muslim League

Post a Comment

Previous Post Next Post