കാര്‍ ലോണില്‍ അമിത പലിശ ഈടാക്കിയെന്ന പരാതിയില്‍ ഉടമയ്ക്ക് നഷ്ടപരിപാരഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. മാധ്യമ പ്രവർത്തകനും യൂത്ത് ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും റഫീഖ് കേളോട്ട് മഹീന്ദ്രാ ഫൈനാന്‍സ് കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് സെക്ഷന്‍ 12 പ്രകാരം രജിസ്റ്റര്‍ ചെയ്ത ഹരജിയില്‍ കാര്‍ ഉടമയ്ക്ക് 20,000 രൂപ മഹീന്ദ്ര കമ്പനി നഷ്ടപരിഹാരം നല്‍കാനാണ് വിധിയിലുള്ളത്.
2015ലാണ് പരാതി രജിസ്റ്റര്‍ ചെയ്തത്. ഫൈനാന്‍സിന് പത്തുശതമാനം പലിശ ഈടാക്കുന്നിടത്ത് കെഎല്‍ 14എം 3544 മാരുതി ആള്‍ട്ടോ കാറിന്റെ ലോണിന് മുപ്പത് ശതമാനം പലിശ ഈടാക്കിയതായാണ് പരാതി. അഡ്വ. സാജിദ് കമ്മാടം ആണ് കേസില്‍ കാര്‍ ഉടമയ്ക്ക് വേണ്ടി ഹാജരായത്.
إرسال تعليق