പാലക്കാട് | കുഴല്‍മന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എലമന്ദം സ്വദേശി അനീഷ് എന്ന യുവാവിനെ വെട്ടിക്കൊന്ന പ്രതികള്‍ കസ്റ്റഡിയില്‍. അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരും കൊല. ബൈക്കില്‍ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു. ജാതീയമായ ദുരഭിമാനമാണ് ഇവരെ കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
Post a Comment