ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 83.96 ഉം ഡീസലിന് 78.01 ഉം രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില.

Post a Comment

Previous Post Next Post