പ്രണയ വിവാഹം: യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കെലപ്പെടുത്തി

പാലക്കാട് | പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ സഹോദരന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കുഴല്‍മന്ദം എലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അനീഷ് വിവാഹിതനായത്. യുവതിയുടെ ബന്ധുക്കള്‍ക്ക് വിവാഹത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പക തീര്‍ക്കാന്‍ യുവതിയുടെ ബന്ധുക്കളാണ് കൃത്യം ചെയ്തതെന്ന് അനീഷിന്റെ സഹോദരന്‍ പറഞ്ഞു.

കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ് സഹോദരന്‍. വണ്ടിയിലെത്തിയ സംഘം വാളുപയോഗിച്ച് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നാണ് സഹോദരന്‍ പറയുന്നത്.

Post a Comment

Previous Post Next Post