കൊവിഡ് രോഗികളുടെ തപാല്‍ വോട്ട് ഇന്ന് മുതല്‍

തിരുവനന്തപുരം |  സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള കൊവിഡ് രോഗികളുടെ അവസരം ഇന്ന് മുതല്‍. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലാണ് രോഗികളുടെ പോസ്റ്റല്‍ വോട്ട് ഇന്ന് ആരംഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി 5351 പേരെയാണ് പ്രത്യേക വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നാല് പേരാണ് വോട്ട് രേഖപ്പെടുത്തുന്നത്. തപാല്‍ വോട്ടുമായി ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും എത്തി ഇവര്‍ ബാലറ്റ് പേപ്പര്‍ നല്‍കും. ബാലറ്റ് പേപ്പറില്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് നേരെ പേന ഉപയോഗിച്ച് ടിക്ക് മാര്‍ക്കോ, ക്രോസ് മാര്‍ക്കോ ചെയ്ത് കവറിലിട്ട് ഒട്ടിച്ച് മടക്ക് നല്‍കണമെന്നാണ് നിര്‍ദേശം.

 

Post a Comment

Previous Post Next Post