തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും കോവിഡ് വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപനം ഉയര്‍ന്നേക്കും. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും.

സംസ്ഥാനത്ത് കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ ഒരുക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ 11 പുതിയ സി.എഫ്.എല്‍.ടിസികള്‍ കൂടി തുറക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഓണം ക്ലസ്റ്റര്‍ പോലെ തിരഞ്ഞെടുപ്പ് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് ദിവസത്തിലും പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനത്തിലും പലയിടത്തും നിയന്ത്രണങ്ങൾ പാളി. ഇത് ഗുരുതര സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്.

രോഗവ്യാപന സാഹചര്യം വിലയിരുത്തി ഓരോ ജില്ലയിലെയും കോവിഡ് കണക്കുകള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സി.എഫ്.എല്‍.ടിസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമാണ് തിരുവനന്തപുരത്ത് സി.എഫ്.എൽ.ടി.സികൾ തുറക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫിസർക്കു കളക്ടർ നിർദേശം നൽകിയത്.

Post a Comment

Previous Post Next Post