കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സഹായിയും പിടിയില്‍

കൊച്ചി:

 കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെയും സഹായിയെയും വിജിലന്‍സ് പിടികൂടി. എറണാകുളം കണയന്നൂര്‍ വില്ലേജ് ഓഫീസര്‍ സജേഷ്, സഹായി എളമക്കര സ്വദേശിയും സുഹൃത്തുമായ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്.

ഇളംകുളം വില്ലേജിലെ താമസക്കാരനായ അന്‍ട്രോ എന്ന വ്യക്തിക്ക് മരിച്ചുപോയ അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയപ്പോഴാണ് സജേഷ് പിടിയിലായത്. ഒരു ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുമ്പോഴായിരുന്നു വിജിലന്‍സ് നടപടി.

കൈക്കൂലി ആവശ്യപ്പെട്ട വിവരം അന്‍ട്രോ വിജിലന്‍സിനെ അറിയിക്കുകയും തുക കൈമാറുമ്പോള്‍ വിജിലന്‍സ് സംഘം വില്ലേജ് ഓഫീസറെയും സഹായിയെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവരെയും നാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post