ഡോളര്‍ കടത്ത് കേസില്‍ സ്വപ്‌നയും സരിത്തും മാപ്പ് സാക്ഷി

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സരത്തിനേയും ഡോളര്‍ കടത്തുകേസില്‍ മാപ്പ് സാക്ഷിയാക്കി കസ്റ്റംസ്. 100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്സ് ഹവാലയായി കടത്തിയിട്ടഉണ്ടെന്നും ഇതില്‍ രാഷ്ട്രീയക്കാരുടെ പണമുണ്ടെന്നും കസ്റ്റംസ് പറയുന്നു. ഡോളര്‍ കടത്തില്‍ സരിത്തും സ്വപ്‌നയും വെറും ഉപകരണങ്ങള്‍ മാത്രമാണെന്നും കസ്റ്റംസ് പറയുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറെ കസ്റ്റംസ് പ്രതി ചേര്‍ത്തിരുന്നു.

യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും ഐ ടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും നാളെ ചോദ്യം ചെയ്യും. എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരെയും ഒരുമിച്ച് ഇരുത്തി ആയിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നത് സംബന്ധിച്ച് ആയിരിക്കും ചോദ്യം ചെയ്യല്‍.

കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വപ്നയും സരിത്തും തങ്ങളുടെ രഹസ്യ മൊഴിയിലൂടെ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. കേസില്‍ വമ്പന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും നല്‍കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും കസ്റ്റംസ് പറയുന്നു.

 

Post a Comment

Previous Post Next Post