ബെംഗളൂരു | കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ സി ഐ ഡി ഡി വൈ എസ് പിയായ യുവതിയെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. കോലാര്‍ ജില്ലയിലെ മലൂരില്‍ മസ്തി സ്വദേശിയായ ലക്ഷ്മിയെയാണ് ബെംഗളൂര്‍ അന്നപൂര്‍ണശ്വരി നഗറിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സി ഐ ഡി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍പ്പെട്ട ലക്ഷ്മി ഭര്‍ത്താവ് നവീന്‍ കുമാറിനൊപ്പം കൊണാനകണ്ടെ ക്രോസിനു സമീപം അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.
അന്നപൂര്‍ണശ്വരിനഗറില്‍ സഹൃത്ത് മനോഹറിന്റെ ഫ്‌ളാറ്റില്‍ ബുധനാഴ്ച രാത്രി എട്ടോടെ ലക്ഷ്മി എത്തിയിരുന്നു. മനോഹറിനെ കൂടാതെ പ്രജ്വാള്‍, വസന്ത്, രഞ്ജിത് എന്നിവരും ഇവിടെ ഉണ്ടായിരുന്നു. അഞ്ച് പേരും അത്താഴം കഴിച്ച ശേഷമായിരുന്നു സംഭവമെന്ന് മനോഹര്‍ പറയുന്നു.
വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരില്‍ അസ്വസ്ഥയായിരുന്ന ലക്ഷ്മി മുറിയില്‍ കയറിവാതില്‍ അടച്ചു. ഏറെനേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നപ്പോള്‍ ചവുട്ടിത്തുറന്നു. ഈ സമയം ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ ലക്ഷ്മിയെ കണ്ടെന്നാണ് മനോഹര്‍ പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment