തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപ്(36) വാഹനാപകടത്തല്‍ മരിച്ചു. തിരുവനന്തപുരത്തെ കാരക്കാമണ്ഡപത്തിനു സമീപമായിരുന്നു അപകടം. അപകടമിണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്.
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയില്‍ വന്ന കാറാണ് ഇടിച്ചതെന്നും വാഹനം ഇടിച്ചശേഷം നിര്‍ത്താതെ പോയെന്നും സാക്ഷികള്‍ പറയുന്നു. അപകടം നടന്നതെങ്ങെയാണെന്ന് വ്യക്തമല്ല, ഇടിച്ച വാഹനം തിരിച്ചറിയാനായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. അസി. കമ്മീഷ്ണര്‍ക്കാണ് അന്വേഷണ ചുമതല. മാധ്യമപ്രവര്‍ത്തകന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മരണത്തില്‍ ദിരൂഹത ആരോപിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്
Post a Comment