നടി വിജയശാന്തി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. വിജയശാന്തി തിങ്കളാഴ്ച ബി.ജെ.പിയിൽ ചേരുമെന്ന് ഉന്നത പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്. ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിക്കുക. ഇതിനു മുൻപായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബി.ജെ.പി. അധ്യക്ഷൻ സഞ്ജയ് കുമാർ ഹൈദരാബാദിൽനിന്ന് ഡൽഹിക്ക് തിരിച്ചിട്ടുമുണ്ട്. ഒക്ടോബറിൽ നടി ഖുഷ്ബുവും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു.
Post a Comment