പണം നൽകി വോട്ടു പിടുത്തം: മലപ്പുറത്ത് രണ്ടിടത്ത് സ്ഥാനാർത്ഥികൾക്കെതിരെ പരാതി vote

മലപ്പുറം: 
തദ്ദേശ തെരഞ്ഞെടുപ്പിൽ പണം നൽകി വോട്ടു പിടുത്തം നടന്നതായി പരാതി. സംസ്ഥാനത്ത് രണ്ടിടത്താണ് ഇത്തരത്തിൽ പരാതി ലഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് സംഭവം. നിലമ്പൂരിലെ 27-ാം വാർഡിലെ  സ്ഥാനാർത്ഥി ഫിറോസ് ഖാനും കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാർഡായ ചിറയിലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ദീനുമെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്.

മലപ്പുറം അടക്കം നാല് ജില്ലകളിൽ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെയാണ് സംസ്ഥാനത്ത് ഇത്തരത്തിൽ ആരോപണം ഉയരുന്നത്. വോട്ട് ചോദിച്ചെത്തിയ  സ്ഥാനാർത്ഥി ഫിറോസ് 1500 രൂപ നിർബന്ധിച്ച് നൽകിയെന്ന് വോട്ടറായ ശകുന്തള പരാതിയിൽ പറയുന്നു.

സ്വതന്ത്ര സ്ഥാനാർത്ഥി താജുദ്ദീൻ പണം നൽകുന്ന വീഡിയോ എൽഡിഎഫും പുറത്തുവിട്ടിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനായിരുന്നു ഇദ്ദേഹം. പിന്നീട് കോൺഗ്രസ് വിട്ട ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി ആപ്പിൾ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താജുദ്ദീൻ ഏതൊക്കെ വാർഡുകളിൽ പോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post