തദ്ദേശ തിരഞ്ഞെടുപ്പ്; അവസാന ഘട്ടം നാളെ, ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഇവിടങ്ങളിലെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണമാണ്.

നാല് ജില്ലകളിലായി 10,834 ബൂത്തുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ ഒമ്പതു മുതല്‍ ആരംഭിക്കും.

Post a Comment

Previous Post Next Post