ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: പത്ത് മരണം, 10 പേർക്ക് പരിക്ക്


ലക്‌നൗ: ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വാഹനാ അപകടം. അപകടത്തിൽ പത്ത് പേർ മരിക്കുകയും 10 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മൊറോദാബാദ്- ആഗ്ര ഹൈവേയിൽ വച്ചാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ എല്ലാവരേയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് പറഞ്ഞു. ഫൊറെൻസിക് വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

വാഹനാപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണമെന്ന് അദ്ദേഹം ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.

ഇന്ത്യയിലെ എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളുടെയും വിവരങ്ങൾ ഈ ആപ്പിൽ ലഭിയ്ക്കും 

Post a Comment

Previous Post Next Post