തൃശൂരില്‍ മത്സ്യ ബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മത്സ്യതൊഴിലാളികളെ കാണാതായി, തെരച്ചില്‍ accident sea

തൃശൂര്‍: 
തൃശൂരില്‍ നാലു മത്സ്യതൊഴിലാളികളെ വള്ളം മുങ്ങി കാണാതായി. തളിക്കുളം സ്വദേശി സുബ്രഹ്മണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവരെയാണ് കാണാതായത്. തളിക്കുളം തമ്പാന്‍ കടവില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയതാണ് ഇവര്‍.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ എന്ന ഫൈബര്‍ വള്ളത്തില്‍ നാല് പേര്‍ മത്സ്യ ബന്ധനത്തിന് പോയത്. തുടര്‍ന്ന് രാവിലെ 8.30 വള്ളം മുങ്ങുന്നതായി വള്ളത്തിലുള്ള ഒരാള്‍ കരയിലുള്ള സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു.



എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കരയില്‍ നിന്നും 11 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വള്ളം മുങ്ങിയിട്ടുള്ളത്. കോസ്റ്റല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.അതേസമയം തെരച്ചിലിന് നേവിയുടെ ഹെലികോപ്ടര്‍ എത്തിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എം പി ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post