പാവറട്ടി: അമ്മയുടെ കണ്ണ് ചവിട്ടിതകര്‍ത്ത മകനെതിരേ പോലീസ് കേസെടുത്തു. കാക്കശേരി പുളിഞ്ചേരി പടിപാലത്തിന് സമീപം പുത്തൂര്‍ വീട്ടില്‍ ജോണിയുടെ ഭാര്യ മേരി (71) യുടെ കണ്ണാണ് മദ്യപിച്ചെത്തിയ മകന്‍ ബൈജു (45) അടിച്ചവശയാക്കി നിലത്ത് തള്ളിയിട്ട് ചവിട്ടി തകര്‍ത്തത്.
മേരിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കി. ശനിയാഴ്‌ച മദ്യപിച്ചെത്തി വഴക്കാരംഭിച്ചതോടെ മേരി പോലീസിനെ വിളിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ തിങ്കളാഴ്‌ച രാവിലെ ഇയാള്‍ മേരിയെ മര്‍ദിക്കുകയും അവശയായതോടെ തള്ളി താഴെയിടുകയും ചെയ്‌തു. താഴെ വീണ ഇവരുടെ മുഖത്ത് ചവിട്ടുകയായിരുന്നു. കണ്ണില്‍ രക്‌തം തളംകെട്ടി നീര് വച്ചതിനെത്തുടര്‍ന്ന് ഉടന്‍ ബന്ധുക്കള്‍ തൃശൂരിലെ കണ്ണാശുപത്രിയിലെത്തിച്ച് ശസ്‌ത്രക്രിയ നടത്തി.
കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെടാന്‍ സാധ്യതയുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. അതേ സമയം ബൈജുവിനെതിരേ പരാതിയുമായി സ്‌റ്റേഷനിലെത്തിയ ബന്ധുക്കള്‍ തിങ്കളാഴ്‌ച പരാതിയില്ലെന്നു മൊഴി നല്‍കിയിട്ടുണ്ടെന്നും പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് മടക്കി അയച്ചു.
സംഭവം വിവാദമാകുമെന്ന് മനസിലായതോടെ ചൊവ്വാഴ്‌ച പോലീസ് മേരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. എങ്ങനെയെങ്കിലും മകന്റെ മര്‍ദനത്തില്‍നിന്ന് രക്ഷിച്ചുതരണമെന്ന് മേരി പോലീസിനോട് അപേക്ഷിച്ചു.

Post a Comment