മലപ്പുറത്ത് കത്തി ചൂണ്ടി കാര്‍ തട്ടിയെടുത്ത സംഭവം; ഒരാള്‍ പിടിയില്‍

മലപ്പുറം |  കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തലശ്ശേരി കതിരൂര്‍ അയ്യപ്പന്‍മടയില്‍ റോസ്മഹല്‍ വീട്ടില്‍ മിഷേലി (24)നെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിന് പുലര്‍ച്ചെ രണ്ടു മണിക്ക് മാലാംകുളം ചെങ്ങണയിലാണ് സംഭവം.

സുഹൃത്തിനെ വീട്ടില്‍ കൊണ്ടാക്കി മടങ്ങവെ ലിയാക്കത്തലി(32)യെ രണ്ടംഗ സംഘം ഓംനി വാനിലെത്തി ആള്‍ട്ടോ കാറിന് കുറുകെ വിലങ്ങിടുകയായിരുന്നു. വാനില്‍ നിന്നിറങ്ങി വന്ന യുവാക്കള്‍ ലീയാഖത്തലിയുടെ കഴുത്തില്‍ കത്തി വെക്കുകയും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ഒരാള്‍ കാറിലും മറ്റൊരാള്‍ വാനിലും കയറി ഓടിച്ചു പോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയ കാര്‍ അപകടത്തില്‍ തകര്‍ന്ന നിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം പ്രതി ഒളിവിലാണ്.

Post a Comment

Previous Post Next Post