വി.കെ ഇബ്രാഹിംകുഞ്ഞിന്​ ജാമ്യം

 പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി,കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം.


ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. എറണാകുളം ജില്ല വിട്ട് പുറത്തു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം എന്നീ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ജാമ്യം നൽകിയത്.


രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. പാലാരിവട്ടം പാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നവംബർ 18നാണ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്.


അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമാനുസൃതമായാണു താൻ നടപടികൾ സ്വീകരിച്ചതെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം. പാലാരിവട്ടം പാലം നിർമാണത്തിന്റെ കരാർ ആർഡിഎസിനു നൽകിയതിലും മുൻകൂർ പണം അനുവദിച്ചതിലും നിയമ ലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണു പ്രോസിക്യൂഷൻ ആരോപണം.




Post a Comment

Previous Post Next Post