വാക്‌സിന്‍ വിതരണം: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

 ന്യൂഡല്‍ഹി | വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത് സംബന്ധിച്ച് ഓരോ സംസ്ഥാനങ്ങളും എടുത്ത തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈകുന്നേരം നാല് മണിക്കാണ് ചര്‍ച്ച. വാക്‌സിന്‍ വിതരണത്തിന് ആയി കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍ ആക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും.


16ന് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ഇതിനകം തുടങ്ങിയിട്ടില്ല. ഇതിനാല്‍ ചിലപ്പോള്‍ വിതരണം 16ല്‍ നിന്ന് 20ലേക്ക് മാറിയേക്കുമെന്നും റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളെല്ലാം ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കും.


Post a Comment

Previous Post Next Post