അമ്മയുടെ മൃതദേഹം ശൗചാലയത്തിലെ ഫ്രീസറില്‍ സൂക്ഷിച്ച് മകള്‍; ഒന്നും രണ്ടുമല്ല, കാത്തുസൂക്ഷിച്ചത് 10 വര്‍ഷം

ടോക്കിയോ: മരണപ്പെട്ട അമ്മയുടെ മൃതദേഹം 10 വര്‍ഷക്കാലം ശൗചാലയത്തിലെ ഫ്രീസറില്‍ സൂക്ഷിച്ച് മകള്‍. ജപ്പാനിലാണ് വിചിത്രമായ സംഭവം നടന്നത്. ടോക്കിയോയില്‍ താമസിക്കുന്ന യുമി യോഷിനോ(48)യാണ് അമ്മയുടെ മൃതദേഹം കാത്തുസൂക്ഷിച്ചത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

യോഷിനോയുടെ അമ്മയുടെ മൃതദേഹം അപ്പാര്‍ട്ട്‌മെന്റിലെ ശൗചാലയത്തില്‍ ഫ്രീസറില്‍ ഒളിപ്പിച്ചനിലയിലാണ് പോലീസ് കണ്ടെടുത്തത്. അമ്മയുടെ മരണം പുറത്തറിഞ്ഞാല്‍ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഒഴിയേണ്ടിവരുമെന്ന ഭയത്താലാണ് മൃതദേഹം ഒളിപ്പിച്ചുവെച്ചതെന്നാണ് യുമി പോലീസിന് മൊഴി നല്‍കി.

Post a Comment

Previous Post Next Post