പുതിയ പുലരിയുടെ പ്രതീക്ഷയുമായി ആറാം ബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം > ജനക്ഷേമ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്ക്കാരിന്റെ 2021--22 സാമ്പത്തിക വര്ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില് അവതരിപ്പിച്ച് തുടങ്ങി. രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം തുടങ്ങി. ഈ സര്ക്കാരിന്റെ ആറാം ബജറ്റാണിത്. തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതും.

പ്രധാന പ്രഖ്യാപനങ്ങള്

►8 ലക്ഷം തൊഴിലവസരങ്ങള് സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യര്ക്കും, 3 ലക്ഷം മറ്റുള്ളവര്ക്കും

►സാമൂഹ്യക്ഷേമ പെന്ഷന് 1600 രൂപയാക്കി; ഏപ്രില് മുതല് പ്രാബല്യത്തില്

►ആരോഗ്യവകുപ്പില് 4,000 തസ്?തികകള് സൃഷ്?ടിക്കും

►15,000 കോടിയുടെ കിഫ്?ബി പദ്ധതികള് പൂര്ത്തീകരിക്കും

►നെല്ല് സംഭരണ വില 28 രൂപയാക്കും, റബറിന്റെ തറവില ഉയര്ത്തി

►കിഫ്ബി ഉത്തേജന പാക്കേജിന് 60, 000 കോടി

►നാളികേരത്തിന്റെ സംഭരണ വില 132 രൂപയായി ഉയര്ത്തി

►കോവിഡാനന്തര കേരളത്തിന് ഉണര്വേകുന്ന ബജറ്റെന്ന് മന്ത്രി; നികുതി വര്ധന ഉണ്ടാകില്ല

Post a Comment

Previous Post Next Post