ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി കേക്ക് വാങ്ങാന്‍ നിന്ന യുവാവിനെ രണ്ട് പേര്‍ വളഞ്ഞിട്ട് ഇരുമ്പുദണ്ഡ് കൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു.
തലയ്ക്ക് മര്‍ദ്ദനമേറ്റ ആദം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മരിച്ചുവെന്നുറപ്പാക്കിയ ശേഷമാണ് അക്രമികള്‍ സ്ഥലത്ത് നിന്ന് പോയത് എന്ന് അദോനി സിഐ പി ശ്രീരാമുലു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആദം സ്മിത്തിന്റെ ഭാര്യ മഹേശ്വരിയുടെ അച്ഛന്‍ ചിന്ന ഈരണ്ണയെയും അമ്മാവന്‍ പെഡ്ഡ ഈരഎണ്ണയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.. നന്ദവാരം ബ്ലോക്കിലെ ഗുരാജല സ്വദേശിയായ ആദം ഫിസിയോതെറാപ്പിസ്റ്റാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു ആദം സ്മിത്തും മഹേശ്വരിയും.
ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു ആദം. കുറുവ സമുദായത്തില്‍പ്പെട്ടയാളായിരുന്നു ആദമിന്റെ ഭാര്യ വീട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് ഒന്നരമാസം മുന്‍പ് മഹേശ്വരി വീട് വിടുകയും ആദത്തെ വിവാഹം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് അദോനിയില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇരുവരും
Post a Comment