കോട്ടയത്ത് വളര്‍ത്തുപൂച്ചയുടെ കൈ അറുത്തുമാറ്റി

കോട്ടയം: വളര്‍ത്തുപൂച്ചക്ക് നേരെ ക്രൂരമായ ആക്രമണം. കൈ അറുത്തുമാറ്റിയ നിലയില്‍ പൂച്ചയെ കണ്ടെത്തുകയായിരുന്നു.

കോട്ടയം പെരുവക്കുളം സ്വദേശി മണികണ്ഠന്റെ വീട്ടില്‍ വളര്‍ത്തുന്ന ആറ് മാസം പ്രായമുള്ള പൂച്ചയുടെ കൈ ആണ് അറുത്തുമാറ്റിയത്. അലാനി എന്ന് വിളിക്കുന്ന പൂച്ചയുടെ വലതുകൈ വെട്ടിമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ചാണ് പൂച്ചക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരാണ് ഈ അക്രമത്തിന് പിന്നിലെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല.

കഴിഞ്ഞ ദിവസം കൈ അറ്റുപോയി ചോര വാര്‍ന്നുപോകുന്ന നിലയില്‍ പൂച്ച വീട്ടിലെത്തുകയായിരന്നു. തുടര്‍ന്ന് ഉടന്‍ തന്നെ മണികണ്ഠനും ഭാര്യ ബിന്ദുവും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.

പൂച്ചയുടെ മുറിവില്‍ മരുന്നു വെച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും വേദന സഹിക്കാനാകാത്തതിനാല്‍ പൂച്ച എല്ലാം തട്ടിമാറ്റുകയാണ്.


 
നേരത്തെ കൊച്ചിയില്‍ നായയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടുപോയത് ഏറെ ചര്‍ച്ചയായിരുന്നു. പൂര്‍ണ്ണഗര്‍ഭിണിയായ പശുവിനെ കഴുത്തില്‍ കുരുക്കിട്ട് മുറുക്കി കൊന്നതും കേരളത്തെ ഞെട്ടിച്ചിരുന്നു.

Post a Comment

Previous Post Next Post