കൊവിഡ് വാക്‌സിന്‍ വിതരണം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് ഡ്രൈറണ്‍

തിരുവനന്തപുരം | സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് വാക്‌സീന്‍ വിതരണത്തിനുള്ള ഡ്രൈറണ്‍ നടക്കും. നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളിലായാണ് ഡ്രൈറണ്‍ നടത്തുക.

തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈറണ്‍ നടക്കുക. തിരുവനന്തപുരത്ത്പേരൂര്‍ക്കട ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രിയായ കിംസ്, പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍.

ഇടുക്കിയില്‍ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം,പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഡ്രൈ റണ്‍ നടക്കും.

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈറണ്‍. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും.കുത്തിവെപ്പ് ഒഴികെ എല്ലാ കാര്യങ്ങളും വാക്‌സിന്‍ കേന്ദ്രത്തില്‍ വെച്ച് ആവിഷ്‌കരിക്കും.

സംസ്ഥാനത്ത് വാക്‌സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്

Post a Comment

Previous Post Next Post