തിരഞ്ഞത് വീട്; ഗൂഗിള്‍ നല്‍കിയത് 7 കൊല്ലം മുമ്പ് മരിച്ചു പോയ അച്ഛന്‍ റോഡരികില്‍ നില്‍ക്കുന്ന ചിത്രം

കോവിഡ് കാലത്തെ ബോറടി മാറ്റാൻ ഗൂഗിളിൽ തന്റെ മാതാപിതാക്കളുടെ വീട് തിരയുകയായിരുന്നു ആ യുവാവ്. എന്നാൽ അയാളെ അദ്ഭുതപ്പെടുത്തി ഗൂഗിളിൽ അയാൾ കണ്ടെത്തിയത് അച്ഛന്റെ ചിത്രമാണ്. ഏഴ് കൊല്ലങ്ങൾക്ക് മുമ്പ് മരിച്ചു പോയ അച്ഛന്റെറോഡരികിൽ നിൽക്കുന്ന ഫോട്ടോ ഗൂഗിൾ എർത്ത് അയാളുടെ മുന്നിലെത്തിച്ച് അദ്ഭുതപ്പെടുത്തി. ജപ്പാൻ സ്വദേശിയായ ട്വിറ്റർ ഉപയോക്താവ് ടീച്ചർ യുഫോയാണ് ഗൂഗിൾ എർത്തിൽ നിന്ന് ലഭിച്ച ഫോട്ടോയുൾപ്പെടെ ഈ വിവരം ഷെയർ ചെയ്തത്. റോഡരികിൽ ആരെയോ കാത്തെന്ന പോലെയാണ് യുവാവിന്റെ അച്ഛൻനിൽക്കുന്നത്. തീർച്ചയായും അത് അമ്മയെ കാത്തുള്ള നിൽപാണെന്ന് ഇയാൾ പറയുന്നു. വളരെ ശാന്തനായ, ദയാലുവായ വ്യക്തിയായിരുന്നു തന്റെ പിതാവെന്നും ഇയാൾ ഓർക്കുന്നു. ഏഴ് വർഷം മുമ്പ് മരിച്ചു പോയ അച്ഛനെ ഞാൻ കണ്ടു എന്ന് കുറിച്ചാണ് യുവാവ് ഫോട്ടോ ഷെയർ ചെയ്തത്. ജനുവരി നാലിന് പങ്കു വെച്ച ഗൂഗിൾ ക്യാമറ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെട്ട ട്വീറ്റ് ഇതിനോടകം 69 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. പതിനൊന്ന് ലക്ഷത്തിലധികം പേർ പോസ്റ്റ് റീട്വീറ്റ് ചെയ്തു. コロナでやる事ないからGoogleEarthで実家見に行ったら7年前に死んだ親父が写ってた。その先に人が居たから見に行ったら母ちゃんだった。一服しながら奥さんの帰りを待ってたんだな。無口だけど優しい親父だった。このままこの場所の写真更新しないで欲しいな。 pic.twitter.com/PXxBICAxmz — タムチンキ (@TeacherUfo) January 4, 2021 വീടും പ്രദേശവും തെരുവുമൊക്കെ തിരയാൻ നാം സാധാരണയായി ആശ്രയിക്കുന്ന ഒരു സംവിധാനമാണ് ഗൂഗിൾ എർത്ത്. തെരുവുകളുടെ ചിത്രങ്ങളിൽ ചിലപ്പോഴൊക്കെ ആളുകളും പതിയാറുണ്ട്. അത്തരത്തിലാവും ഈ യുവാവിന്റെ അച്ഛന്റെ ചിത്രവും സംരക്ഷിക്കപ്പെട്ടത്. ഗൂഗിളിനോട് തന്റെ പ്രദേശത്തിന്റെ ഫോട്ടോ അപ്ഡേറ്റ് ചെയ്യരുതെന്ന് അഭ്യർഥിച്ചിരിക്കുകയാണ് യുവാവ്

Post a Comment

Previous Post Next Post