കണ്ണൂർ: പഴയങ്ങാടിയിൽ വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ. വിവാഹവാഗ്ദാനം നൽകി അവിവാഹിതകളായ സ്ത്രീകളെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം പണവും സ്വർണങ്ങളുമായി മുങ്ങുന്നയാളെയാണ് പോലീസ് പിടികൂടിയത്.
എറണാകുളം പറവൂർ സ്വദേശി രാജീവൻ എന്ന ശ്രീജൻ മാത്യു(56)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബ്യൂറോയിൽ പേര് രജിസ്റ്റർ ചെയ്ത് അവിടെ നിന്ന് കിട്ടുന്ന സ്ത്രീകളുടെ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഇങ്ങനെ പരിചയപ്പെടുന്ന സ്ത്രീകളെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും കവരുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
Post a Comment