കരിപ്പൂർ വിമനത്താവളത്തിൽ സിബിഐ നടത്തിയ കസ്റ്റംസ് പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും സിബിഐ മൂന്നര ലക്ഷം രൂപ പിടിച്ചെടുത്തു. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് വർദ്ധിച്ചുവന്ന സാഹചര്യത്തിൽ കള്ളക്കടത്ത് സംഘവുമായി കസ്റ്റംസിന് ബന്ധമുണ്ടെന്ന് പരാതിയിലാണ് റെയ്ഡ് നടത്തിയത്.
സിബിഐയും ഡിആർഐയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കസ്റ്റംസ് ഡ്യൂട്ടി ഓഫീസറിൽ നിന്നും 650 ഗ്രാം സ്വർണം പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തെത്തിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പാസ്‌പോർട്ട് വാങ്ങിവെച്ച് ശേഷം വിട്ടയച്ചു. അനധികൃതമായി കടത്തിയ വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി.
കഴിഞ്ഞ ദിവസം രാവിലെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ സംഘത്തിന്റെ പരിശോധന ആരംഭിച്ചത്. ഇരുപത്തിനാല് മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ കസ്റ്റംസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് സിബിഐ കണ്ടെത്തി.
Post a Comment