പഠനം മധുരം സേവനം മനോഹരം എന്ന ശീർഷകത്തിൽ എസ് എസ് എഫ് പൂച്ചക്കാട് യൂണിറ്റ് മഴവിൽ സംഘം സംഘടിപ്പിച്ച ബാലോത്സവ് പ്രൗഢമായി സമാപിച്ചു. ഉദ്‌ഘാടന സെഷനോടെ ആരംഭിച്ച പരിപാടി വൈകുന്നേരത്തോടെ വ്യത്യസ്ത ക്ലാസ്സുകളുകളിലൂടെയും മത്സരത്തോടെയും സമാപിച്ചു.
എസ് വൈ എസ് ഉദുമ സോണ് സെക്രട്ടറി ഉമർ സഖാഫി മൗവ്വൽ പ്രാർത്ഥന നിർവഹിച്ചു. മുസ്ലിം ജമാഅത്ത് പൂച്ചക്കാട് യൂണിറ്റ് പ്രസിഡന്റ് കെ പി കുഞ്ഞി മുഹമ്മദ് ഉദ്‌ഘാടനം നിർവഹിച്ചു. തൊയ്യിബ് നിസാമി , മുസമ്മിൽ അദനി ആശംസകളർപ്പിച്ചു.
ആദ്യ സെഷന് മുസമ്മിൽ അദനി നേതൃത്വം നൽകി. തുടർന്ന് വ്യത്യസ്ത മത്സരവും നടന്നു. രണ്ടാമത്തെ സെഷന് വെഫി ട്രെയിനർ മാഹിൻ പട്ല ക്ലാസ്സെടുത്തു. വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം മുസ്ലിം ജമാഅത്ത് സെക്രെട്ടറി മുഹമ്മദ് കുഞ്ഞി,നൂറുദ്ധീൻ സഖാഫി ബേക്കൽ , ഇര്ഷാദ് പൂച്ചക്കാട്, സെക്ടർ ഭാരവാഹികളായ സഹൽ പൂച്ചക്കാട്, സമദ് ഹസനബാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജീലാനി പൂച്ചക്കാട് സ്വാഗതവും ജാബിർ നന്ദിയും പറഞ്ഞു.
Post a Comment