അധ്യാപകരില്ലാതെ സ്കൂളിൽ കുട്ടികളുടെ പഠനം അവതാളത്തിൽ, സർക്കാർ നടപടി സ്വീകരിക്കുക ; എം.എസ്.എഫ്

മുള്ളേരിയ : 
കോവിഡ് ഇളവുകൾക്കനുസരിച്ച് റെഗുലർ ക്ലാസുകൾ തുടങ്ങിയ സ്കൂളുകളിൽ അദ്ധ്യാപകരില്ലാത്തത് കുട്ടികളുടെ പഠനത്തെ അവതാളത്തിലാക്കുന്നുവെ ന്നും സർക്കാർ അതിനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം എന്നും എം.എസ്.എഫ് കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി ആവിശ്യപെട്ടു. പത്താം തരത്തിനും ഹയർസെക്കണ്ടറി ക്ലാസുകൾക്കും ദൈനന്ദിന ക്ലാസുകൾ തുടങ്ങി എങ്കിലും പഞ്ചായത്തിലെ ആദൂർ, മുള്ളേരിയ സ്കൂളുകളിലും പഞ്ചായത്തിലെ വിദ്യാർഥികൾ ആശ്രയിക്കുന്ന അടൂർ പാണ്ടി സ്കൂളുകളിലും വിരലിലെണ്ണാവുന്ന അധ്യാപകർ മാത്രമാണ് ഉള്ളത്. പൊതുപരീക്ഷ പ്രതീക്ഷിക്കുന്ന ക്ലാസ്സുകളിൽ പാഠഭാഗങ്ങളുടെ സിംഹഭാഗവും ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം തത്കാലിക അധ്യാപകരെ നിയമിച്ചാണ് ഈ പ്രശ്നം പരിഹരിച്ചിരുന്നത് ഈ വർഷം അതിനും സർക്കാർ അനുമതി കൊടുത്തിട്ടില്ല. 
Read more: 
ഇതുകാരണം കുട്ടികൾക്ക് നല്ലരീതിയിൽ പരീക്ഷയ്ക്ക് പോകുവാൻ പറ്റാത്ത നില വരുമെന്നും എത്രയും പെട്ടെന്ന് തത്കാലിക അധ്യാപകരെയോ പി.എസ്.സി വഴി സ്ഥിര അധ്യാപകരെയോ നിയമിച്ചു ഈ പ്രശ്നത്തിന് പരിഹാരം കാണമെന്നും. തുടർന്നുള്ള അധ്യാനവർഷങ്ങളിലേക്ക് സ്ഥിരം അധ്യാപകരെ നിയമിക്കുവാനുള്ള നടപടികൾ കൈക്കൊള്ളണം എന്നും എം.എസ്.എഫ് കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ഹാഷിം മഞ്ഞംപാറയും ആക്ടിങ് ജനറൽ സെക്രട്ടറി താജുദ്ധീൻ നട്ടക്കല്ലും പ്രസ്താവനയിലൂടെ അറിയിച്ചു.

OLDER POSTS: 

Post a Comment

Previous Post Next Post