ന്യൂഡല്‍ഹി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'അന്തരീക്ഷത്തില്‍ അനാവശ്യമായ ഒരുപാട് വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റും അടിച്ചിറക്കുന്നുണ്ട്. അത്തരത്തില്‍ ഒരു ചര്‍ച്ചകളുമില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. ഒരുമിച്ച് ഈ തിരഞ്ഞെടുപ്പിനെ നേരിട്ട് യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരികയെന്നുള്ള ദൗത്യമാണുള്ളതെന്നും അതുമായി മുന്നോട്ടു പോകും' അദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള എംഡി ബിജു പ്രഭാകറിന്റെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് കെഎസ്ആര്‍ടിസി മാത്രമല്ലല്ലോ ഈ സര്‍ക്കാര്‍ തന്നെ കുത്തഴിഞ്ഞു കിടക്കുവല്ലെയെന്നും അദേഹം പ്രതികരിച്ചു. ഇതുപോലെ ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടോയെന്നും അദേഹം ചോദിച്ചു. എല്ലാ രംഗത്തും അഴിമതിയാണ് അതു കണ്ടുപിടിക്കുമ്പോഴാണ് തങ്ങളോട് അവര്‍ക്ക് വിരേധമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സമരത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നുവെന്നും. രാജ്യത്തെ ജനങ്ങള്‍ എല്ലാവരും സമരത്തെ പിന്തുണയ്ക്കുമെന്നും ഇക്കാര്യത്തില്‍ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കൊണ്ടുവന്ന നിയമങ്ങള്‍ പിന്‍വലിച്ച് രാജ്യത്ത് സമധാനാന്തരീഷം ഉണ്ടാക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിന് ഉണ്ടെന്ന് ഓര്‍മിപ്പിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
Post a Comment