മഞ്ഞിൽ വിസ്മയം തീർത്ത് ഇഗ്ലൂ കഫേ; കശ്മീരിൽ ഒരുങ്ങിത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കഫേ snews



ശ്രീനഗർ: അന്റാർട്ടിക്കയിൽ എസ്‌കിമോകൾ കനത്ത മഞ്ഞിൽ നിന്നും രക്ഷനേടാനായി ഐസ് പാളികൾ കൊണ്ട് നിർമ്മിക്കുന്ന വീടുകളാണ് ഇഗ്ലൂ. ഇന്ത്യയിൽ അത്തരത്തിൽ കഫേകൾ ഇല്ലെങ്കിലും വിനോദ സഞ്ചാരികൾക്കായി കശ്മീരിൽ ഇഗ്ലൂ അനുഭവം ഒരുക്കുകയാണ് ഗുൽമാർഗിൽ പ്രവർത്തനം ആരംഭിച്ച ഇഗ്ലൂ കഫേ. കശ്മീരിൽ സഞ്ചാരികൾക്കായി ഒരുങ്ങിയത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇഗ്ലൂ കഫേയാണെന്ന് മാനേജർ ഹാമിദ് മസൂദി പറഞ്ഞു.

കുളു മണാലി പോലുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളെ ആകർഷിക്കാനായി അടുത്ത കാലത്തായി ഇഗ്ലൂകൾ നിർമ്മിച്ച് വരുന്നുണ്ട്. ഐസും മഞ്ഞും കൊണ്ടാണ് ഇവിടെ കഫേ നിർമ്മിച്ചിരിക്കുന്നത്. ഇഗ്ലൂ കഫേയിലെ കസേരകളും മേശകളും അലങ്കാരങ്ങളുമൊക്കെ ഐസ് കൊണ്ട് നിർമ്മിച്ചവയാണ്. ഇത് സഞ്ചാരികൾക്ക് പുത്തൻ അനുഭവം നൽകുന്നു.

22 അടിയോളം വിസ്താരവും 13 അടിയോളം നീളവുമാണ് കഫേയ്ക്കുള്ളത്. ഒരേ സമയം 16 സന്ദർശകർക്ക് കഫേയ്ക്കുള്ളിൽ സമയം ചിലവഴിക്കാം. 15 ദിവസമെടുത്താണ് കഫേയുടെ നിർമ്മാണം പൂർത്തിയായത്. ഫിൻലൻഡ്, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിൽ വിജയം കണ്ട ഇഗ്ലൂ കഫേ ഇന്ത്യയിലും പ്രതീക്ഷ നൽകുന്നുവെന്ന് ഹാമിദ് മസൂദി പറയുന്നു.

Post a Comment

Previous Post Next Post